ഓം ഹരിഃ ശ്രീ ഗണപതയെ നമഃ
അവിഘ്നമസ്തു

ഓം ഗം ഗണപതയെ നമഃ

സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നു മോചനം നേടുന്നതിന് 
മഹാലക്ഷ്മ്യഷ്ടകോപാസനയും ജപയജ്ഞവും
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.15 മണിക്കും 1.45 മണിക്കും ഇടയ്ക്ക്  മഹാലക്ഷ്മ്യഷ്ടകം 11 പ്രാവശ്യം ജപിക്കുക


നിങ്ങളുടെ നക്ഷത്രഫലം
കേതു
ശുക്രൻ
രവി
ചന്ദ്രൻ
കുജൻ
രാഹു
ഗുരു
ശനി
ബുധൻ
കടബാദ്ധ്യതകൾ നീങ്ങി ഐശ്വര്യവും അഭിവൃദ്ധിയും കൈവരിക്കുന്നതിന്...മഹാലക്ഷ്മ്യഷ്ടക ജപയജ്ഞം

കുടുംബത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും നിലനിൽക്കണമെങ്കിൽ ദാരിദ്ര്യം, കടബാദ്ധ്യത തുടങ്ങിയവയിൽ നിന്ന് മോചനം നേടേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണ്  മഹാലക്ഷ്മ്യഷ്ടക ജപയജ്ഞം. 

എന്താണ്  മഹാലക്ഷ്മ്യഷ്ടക ജപയജ്ഞത്തിന്റെ ലക്ഷ്യം ?
 
ഓരോ വ്യക്തിയും അവരവരുടെ സൗകര്യവും സാഹചര്യവുമനുസരിച്ച് നിത്യേന രാവിലെയും, വൈകുന്നേരവും നിഷ്ഠയോടെ കുറഞ്ഞത് 3 പ്രാവശ്യമെങ്കിലും മഹാലക്ഷ്മ്യഷ്ടകം ജപിക്കണം. അങ്ങനെ ഒരേ മനസ്സോടെ ഒരു സമാജം ഒരുമിച്ച് ചെയ്യുന്ന ജപയജ്ഞത്തിന്റെ ഫലമായി വ്യക്തിയും സമാജവും അതിലൂടെ രാഷ്ട്രവും അഭിവൃദ്ധി പ്രാപിക്കണം, പരമവൈഭവത്തിലെത്തണം. ഇതാണ് മഹാലക്ഷ്മ്യഷ്ടക ജപയജ്ഞത്തിന്റെ ലക്ഷ്യം. 

മഹാലക്ഷ്മ്യഷ്ടക ജപയജ്ഞത്തിൽ ആർക്കൊക്കെ പങ്കെടുക്കാം ?  

ഇന്നത്തെ അവസ്ഥയിൽ നിന്ന് അല്പമെങ്കിലും പുരോഗതിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആർക്കും മഹാലക്ഷ്മ്യഷ്ടക ജപയജ്ഞത്തിൽ പങ്കെടുക്കാം.

മഹാലക്ഷ്മ്യഷ്ടക ജപയജ്ഞത്തിൽ പങ്കെടുക്കുന്നതുകൊണ്ട് എന്താണു പ്രയോജനം? 
 1. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ താത്പര്യവും ശ്രദ്ധയും തന്മൂലം കൂടുതൽ  നേട്ടങ്ങളും ഉണ്ടാകുന്നതിനും
 2. സാഹിത്യകാരന്മാർക്കും കലാകാരന്മാർക്കും പുതിയ അവസരങ്ങൾ കിട്ടുന്നതിനും കഴിവ് തെളിയിക്കുന്നതിനും
 3. ബിസിനസുകാർക്ക് ബിസിനസ് മെച്ചപ്പെടുന്നതിനും CASH FLOW കൂടുന്നതിനും
 4. പ്രൊഫഷണൽ കോഴ്സുകൾക്കും തൊഴിലിനും മറ്റുമുള്ള പ്രവേശനപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് ഉന്നത വിജയം നേടുന്നതിനും
 5. ദാരിദ്ര്യം, കടബാദ്ധ്യത തുടങ്ങിയവയാൽ കഷ്ടപ്പെടുന്നവർക്ക് അവയിൽ നിന്ന് മോചനം നേടുന്നതിനും
 6. രോഗദുരിതങ്ങളാൽ അവശരായവർക്ക് രോഗശാന്തി ലഭിക്കുന്നതിനും
 7. ശത്രു - ദൃഷ്ടി - ബാധ തുടങ്ങിയ ദോഷങ്ങൾ കൊണ്ട് നട്ടം തിരിയുന്നവർക്ക് അവയിൽ നിന്ന് മോചനം കിട്ടുന്നതിനും
 8. കർമ്മ തടസ്സം, വിവാഹത്തിന് കാലതാമസം തുടങ്ങിയവയാൽ ബുദ്ധിമുട്ടുന്നവർക്ക് തടസ്സങ്ങൾ മാറുന്നതിനും വിവാഹം പെട്ടെന്ന്  നടക്കുന്നതിനും
 9. സന്താനമില്ലാതെ സങ്കടപ്പെടുന്നവർക്ക്  ഉത്തമസന്താന ഭാഗ്യത്തിനും മഹാലക്ഷ്മ്യഷ്ടക ജപയജ്ഞം പ്രയോജനപ്രദമായിരിക്കും.
മഹാലക്ഷ്മ്യഷ്ടക ജപയജ്ഞത്തിൽ പങ്കെടുക്കുവാൻ എന്താണു ചെയ്യേണ്ടത് ?
 1. മഹാലക്ഷ്മ്യഷ്ടക ജപയജ്ഞത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ജപയജ്ഞ പേജ് തുറക്കുക (Click Here). നിഷ്ഠയോടെ മുടങ്ങാതെ ജപിക്കുക.
 2. അശുദ്ധിയുടെ ദിനങ്ങളിലും മറ്റ് ഒഴിച്ചുകൂടാനാകാത്ത അവസരങ്ങളിലുമൊഴികെ ജപം മുടക്കരുത്.
 3. മുടങ്ങിയ ദിവസങ്ങളിലെ ജപം തുടർന്നുള്ള ദിവസങ്ങളിൽ അധികമായി ചെയ്യുക.

എല്ലാ വിശ്വാസികളും ഈ  മഹാലക്ഷ്മ്യഷ്ടക ജപയജ്ഞത്തിൽ  പങ്കെടുത്ത് ഐശ്വര്യവും സമാധാനവും സന്തോഷവും നേടുക.  

Solve Your Financial Problems :: The Prayer Way to Wealth
Are You worried about your Debits and Financial Problems ?

Here is a simple way to feel
 • Cash Flow,
 • Abundance and
 • Freedom from Financial Problems 
with the Blessings of The Goddess of Wealth and Abundance. Mahalekshmi.


Follow these steps.....

Daily in the Morning
 1. Go to the Japa Yajna page. (Click Here)
 2. Look at the Picture of Goddess Mahalakshmi and the lyrics of the Prayer. 
 3. Recite the Prayer once. (It will take only less than one minute.)
 4. Refresh the page.
 5. Concentrate on the Picture of Goddess Mahalakshmi and the Prayer. 
 6. Recite the Prayer once. (It will take only less than one minute.)
 7. Refresh the page.
 8. Meditate on the Picture of Goddess Mahalakshmi and the Prayer.
 9. Recite the Prayer once. (It will take only less than one minute.)
 10. Close the Window. 
In the Evening Repeat These 10 Steps. 


Continue The Japa Yajna for 111 Days. 
You may increase the number of days as multiples of 3 for better results.


ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കുംനിത്യജീവിതത്തില്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. ദുഃഖങ്ങളും ദുരിതങ്ങളും നമ്മെ കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്. മനസ്സിലെപ്പോഴും അസ്വസ്ഥത ! ശരീരത്തിനോ ബലക്കുറവും ക്ഷീണവും. 

ആകപ്പാടെ ഒരു മന്ദത ! ഉന്മേഷക്കുറവ് ! ബുദ്ധിയും വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. എന്തോ ഒരു തകരാറുള്ളതുപോലെ. 

നല്ല വരുമാനമുണ്ട്, എന്നാല്‍ പണം കൈയ്യില്‍ നില്ക്കുന്നില്ല. കുടുംബജീവിതത്തിലാണെങ്കില്‍ സ്നേഹക്കുറവും വഴക്കും ബഹളവും..........!

ഈ പ്രശ്നങ്ങളിൽ നിന്നൊക്കെ മോചനം നേടേണ്ടേ ? അതിനൊരു പോംവഴിയുണ്ട്. വിശദമാക്കാം.

മനുഷ്യദുഃഖങ്ങളുടെ മൂലകാരണം ദാരിദ്ര്യമാണ്. അത് സമ്പത്തുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നതല്ല. നഷ്ടം, പദവി നാശം, സന്താനരാഹിത്യം എന്നിങ്ങനെ മനോവ്യഥയുണ്ടാക്കുന്നതെല്ലാം ദാരിദ്ര്യത്തിന്റെ പരിധിക്കകത്ത് ഉള്‍പ്പെടുന്നവയാണ്. 

ഇത്തരത്തിലുള്ള ദാരിദ്ര്യദുഃഖങ്ങളില്‍ നിന്ന് മോചനം നേടുവാൻ മഹാലക്ഷ്മ്യഷ്ടകോപാസന മാത്രമാണ് ഉത്തമമായ പോംവഴി.

വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനപ്പരീക്ഷ, മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ തുടങ്ങിയവയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിവാഹം, വീടുപണി, ഉദ്യോഗം മുതലായവക്ക് ശ്രമിക്കുന്നവര്‍ക്കും ബിസിനസ്സുകാര്‍ക്കും കലാകാരന്മാര്‍ക്കും എന്നുമാത്രമല്ല, ഏതു മേഖലയിലുള്ളവര്‍ക്കും മഹാലക്ഷ്മ്യഷ്ടകോപാസനയിലൂടെ കാര്യസിദ്ധി നേടുവാനാകും.
മഹാലക്ഷ്മ്യഷ്ടകോപാസന 
ഐശ്വര്യത്തിന്റെ പാതയാണ്.

ഉപാസന തുടങ്ങുമ്പോള്‍ തന്നെ മഹാലക്ഷ്മ്യഷ്ടകോപാസനയുടെ ദിവ്യപ്രഭാവത്താല്‍ ഓരോരുത്തരുടേയും അഭീഷ്ടസിദ്ധിക്കുള്ള സുഗമമായ വഴികള്‍ തെളിഞ്ഞുവരുന്നതായി കാണാം. ശുദ്ധിയോടും നിഷ്ടയോടും ശ്രദ്ധയോടും കൂടി വിധിയാംവണ്ണം ജപിക്കണമെന്നുമാത്രം.
  
ഗുരുവിൽ നിന്ന് ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രമേ 
 മഹാലക്ഷ്മ്യഷ്ടകോപാസന ആരംഭിക്കാവൂ.

മഹാലക്ഷ്മ്യഷ്ടകോപാസനാവിധി
  
ഈ ഉപാസനയിൽ അർച്ചനയ്ക്കായി പൂക്കളല്ല, നാണയങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട്, മഹാലക്ഷ്മ്യഷ്ടകോപാസന തുടങ്ങും മുന്‍പായി രണ്ടു പാത്രങ്ങള്‍ സംഘടിപ്പിക്കണം. ഒന്ന് നിധിപാത്രം - നാണയങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നതിനും; മറ്റൊന്ന് അര്‍പ്പണപാത്രം - നാണയങ്ങള്‍ അര്‍പ്പിക്കുന്നതിനും വേണ്ടിയാണ്.

അര്‍പ്പണപാത്രം വിളക്ക് കത്തിക്കുന്നിടത്താണ് സൂക്ഷിക്കേണ്ടത്. അവരവരുടെ കഴിവനുസരിച്ചുള്ള നാണയത്തുട്ടുകൾ നിധിപാത്രത്തില്‍ കരുതുക. നാണയങ്ങള്‍ കഴുകി ശുദ്ധമാക്കി വയ്ക്കുണം. ദിവസേന കിട്ടുന്ന നാണയങ്ങള്‍ ഈ പാത്രത്തിലിട്ട് സൂക്ഷിക്കാം. നിധിപാത്രം എപ്പോഴും നിറഞ്ഞിരിക്കുവാന്‍ ശ്രദ്ധിക്കുമല്ലൊ.

ഉപാസനയുടെ ഭാഗമായി ഓരോ പ്രാവശ്യം മഹാലക്ഷ്മ്യഷ്ടകം ജപിച്ചു കഴിയുമ്പോഴും നിധി പാത്രത്തില്‍ നിന്ന് ഒരു പിടി നാണയങ്ങളെടുത്ത് നെഞ്ചോടു ചേര്‍ത്ത് അഭീഷ്ടസിദ്ധിക്കായി പ്രാര്‍ത്ഥിക്കണം. മഹാലക്ഷ്മിയുടെ പദകമലങ്ങള്‍ സങ്കല്‍പിച്ച് നാണയത്തുട്ടുകള്‍ അര്‍പ്പണപാത്രത്തില്‍ അര്‍പ്പിക്കുക. രാവിലെയും വൈകുന്നേരവും കുളികഴിഞ്ഞ് മൂന്നുപ്രാവശ്യം വീതമാണ് ജപിക്കേണ്ടത്. തദവസരത്തില്‍ ശുദ്ധിയും ശ്രദ്ധയും നിഷ്ഠയും നിര്‍ബന്ധമായും പുലര്‍ത്തേണ്ടാതാണ്.

18 ദിവസത്തെ ജപം കഴിയുമ്പോള്‍ അര്‍പ്പണപാത്രത്തിലെ മുഴുവന്‍ നാണയങ്ങളും വെളുത്ത പട്ടില്‍ പൊതിഞ്ഞ് കിഴി കെട്ടി, കര്‍പ്പൂരം കത്തിച്ച് മൂന്നുപ്രാവശ്യം ആരതിയും നടത്തി, അലമാരിയിലോ മേശക്കുള്ളിലോ സൂക്ഷിക്കുക. തുടര്‍ന്ന് മേല്‍പ്പറഞ്ഞ രീതിയില്‍ തന്നെ ഉപാസന തുടരണം.

ഉപാസന തുടരുക

ഉപാസനയോടൊപ്പം തന്നെ പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടുന്നതിനുള്ള പരിശ്രമങ്ങളും ചെയ്യണം. പരിശ്രമിക്കുന്നവര്‍ക്കു മാത്രമേ ലക്ഷ്മീ കടാക്ഷമുണ്ടാകുകയുള്ളു. 

മഹാലക്ഷ്മ്യഷ്ടകോപാസന അത്യധികമായ ആത്മവിശ്വാസവും ഈശ്വരാധീനവും പ്രദാനം ചെയ്യും. 
നമുക്ക് ഐശ്വര്യത്തിന്റെ പാതയിലൂടെ മുന്നേറാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 1. ആരതി ചെയ്യുന്ന ദിവസം മത്സ്യമാംസാദികളും പുകവലി, മദ്യപാനം തുടങ്ങിയവയും ഉപേക്ഷിച്ച് ശുദ്ധമായിരിക്കണം.
 2. അശുദ്ധിയുടെ ദിനങ്ങളിലൊഴികെ ജപം മുടങ്ങാനിടവരുത്തരുത്.
 3. ആത്മവിശ്വാസത്തോടും ദൃഢനിശ്ചയത്തോടും കൂടി ജീവിതത്തെ അഭിമുഖീകരിക്കുക.
മഹാലക്ഷ്മീകടാക്ഷത്താല്‍
അഭീഷ്ടസിദ്ധിയും സര്‍വ്വവിധ ഐശ്വര്യങ്ങളും
ഉണ്ടാകട്ടെ.....
മഹാലക്ഷ്മ്യഷ്ടകോപാസനാവിധി ഉപദേശം ലഭിക്കുന്നതിന്

Contact
Mob: 9995361657

Download This article as pdf

Support Us
Send your Donations to
BHIM / Buddy No. 9995361657 
PostalBank A/C No. 3585490495