Sunday, July 08, 2007

ശനീശ്വരന്‍ രാശി മാറുകയാണ്

ശനീശ്വരന്‍ രാശി മാറുകയാണ്
2007 സെപ്റ്റംബര്‍ 16-ന് കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കാണ് മാറ്റം. ചില നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ശനിയുടെ രാശിമാറ്റം ദുരിതപൂര്‍ണ്ണമാകാനിടയുണ്ട്.
കര്‍ക്കടകം (പുണര്‍തം മുക്കാല്‍ ഭാഗം, പൂയം, ആയില്യം ) , ചിങ്ങം ( മകം, പൂരം, ഉത്രം കാല്‍ ഭാഗം ), കന്നി (ഉത്രം മുക്കാല്‍ ഭാഗം, അത്തം, ചിത്തിര അര ഭാഗം) കൂറുകാര്‍ക്ക് ഇപ്പോള്‍ ഏഴരശ്ശനിക്കാലമാണ്.
ഇതില്‍ കന്നിക്കൂറുകാര്‍ക്ക് ഏഴരശ്ശനി ആരംഭിക്കുന്നതേയുള്ളു.
ചിങ്ങക്കൂറുകാര്‍ ഏഴരാണ്ടശ്ശനിയുടെ ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ക്ക് ഇനിയുള്ള രണ്ടരവര്‍ഷം ജന്മശ്ശനി കാലമാണ്. ഇക്കാലത്ത് ദുരിതാനുഭവങ്ങള്‍ വര്‍ദ്ധിക്കാനാണ് സാദ്ധ്യത.
കര്‍ക്കടക ക്കൂറുകാര്‍ക്ക് കഴിഞ്ഞ രണ്ടരവര്‍ഷം ഏഴരശ്ശനിയിലെ, ജന്മശ്ശനിക്കാലമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഏഴരശ്ശനിയുടെ തിക്തഫലങ്ങള്‍ ഇനി മേല്‍ കുറെശ്ശെ കുറെശ്ശെകുറഞ്ഞുവരും.

0 comments: