മത്സരപ്പരീക്ഷകളും ജ്യോതിഷവും

         

ഇത് മത്സരപ്പരീക്ഷകളുടെ കാലമാണ്. വിവിധ എന്‍ട്രന്‍സ്‍ പരീക്ഷകള്‍, യു. ജി. സി.,  ജെ. ആര്‍. എഫ്., നെറ്റ്, സെറ്റ് , പി. എസ്. സി പരീക്ഷകള്‍ എന്നിങ്ങനെ എത്രയെത്ര മത്സരപ്പരീക്ഷകളാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടുവാനുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്യോഗലബ്ധിക്കും ഉദ്യോഗ സ്ഥര്‍ക്ക് പ്രമോഷനും മറ്റുമായും പലതരം മത്സരപ്പരീക്ഷകളില്‍ പങ്കെടുക്കേണ്ടി വരുന്നുണ്ട്. ഈ അവസരത്തില്‍ ആത്മവിശ്വാസത്തോടെയുള്ള കഠിന പ്രയത്നത്തിനു മേമ്പൊടിയായി ജ്യോതിഷോ പദേശവും കൂടി സ്വീകരിക്കുന്നത് നന്നായിരിക്കും. ബുദ്ധിയുടെ മാറ്റുരക്കുന്നവയാണ് മത്സരപ്പരീക്ഷകള്‍. അതുകൊണ്ട് മത്സരങ്ങളെയും മത്സരപ്പരീക്ഷകളെയും പറ്റി ചിന്തിക്കുമ്പോള്‍ ബുദ്ധി-പ്രതിഭാ സ്ഥാനമായ അഞ്ചാം ഭാവമാണ് പ്രധാനമായും പരിഗണിക്കേണ്ടത്.
  1. അഞ്ചാം ഭാവാധിപന്‍
  2. അഞ്ചാം ഭാവത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രഹം
  3. അഞ്ചിലേക്ക് നോക്കുന്ന ഗ്രഹം
  4. അഞ്ചാം ഭാവാധിപനോട് യോഗം ചെയ്യുന്ന ഗ്രഹം
  5. അഞ്ചാം ഭാവാധിപനെ നോക്കുന്ന ഗ്രഹം
          ഇങ്ങനെ അഞ്ചു വിധത്തിലുള്ള ഗ്രഹങ്ങളുടെ ദശയിലോ അപഹാരങ്ങളിലോ ആണ് സാധാരണയായി മത്സരങ്ങളെയോ മത്സരപ്പരീക്ഷകളെയോ നേരിടേണ്ടി വരുന്നത്. അഞ്ചാം ഭാവധിപന്‍ നില്ക്കുന്ന രാശി, ഭാവം ആ രാശ്യാധിപന്‍, ഭാവാധിപന്‍ എന്നിവ കൂടി ഇത്തരുണത്തില്‍ പരിചിന്തനത്തിന് വിധേയമാ ക്കേണ്ടതുണ്ട്.
പരീക്ഷക്കാലത്ത് മനസ്സും ശരീരവും ഒരുപോലെ ഏകാഗ്രവും ഊര്‍ജ്ജസ്വലവുമായിരിക്കണം. അതോടൊപ്പം ആത്മവിശ്വാസവും കഠിനപ്രയത്നവും കൂടിയുണ്ടെങ്കില്‍ വിജയിക്കുവാനുള്ള സാദ്ധ്യത വളരെക്കൂടുതലായിരിക്കും. വിജയം സുനിശ്ചിതമാക്കുന്ന ഇത്തരം കാര്യങ്ങളെ സ്വാധീനിക്കുന്ന ചില ഗ്രഹങ്ങളുണ്ട്.

മേഖല                                                       സ്വാധീനിക്കുന്ന ഗ്രഹം

ശരീരം                                             സൂര്യന്‍
മനസ്സ്                                              ചന്ദ്രന്‍
ബുദ്ധി, പ്രതിഭ                                  വ്യാഴം
ആത്മവിശ്വാസം, ഊര്‍ജ്ജസ്വലത, 

മാത്സര്യബോധം                                ബുധന്‍  
കഠിനപ്രയത്നം                                 കുജന്‍

          ജാതകത്തിലും ഗോചരാലും സൂര്യചന്ദ്രന്മാര്‍ക്ക് ബലവും ഗുരുവും ബുധനും തമ്മില്‍ നല്ല ബന്ധവും അനുകൂലമായ കുജസ്ഥിതിയും ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ വിജയം സുനിശ്ചിതമാവുകയുള്ളു. ഇങ്ങനെ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട ബലമുള്ള ഗ്രഹങ്ങളുടെ ദശാപഹാരഛിദ്രകാലങ്ങള്‍ ഗോചരാല്‍ അനുകൂലമാകുമ്പോഴാണ് മത്സരപ്പരീക്ഷകളില്‍ വിജയമുണ്ടാകുന്നത്.

          എത്ര ബുദ്ധിമാനായാലും ജാതകത്തിലോ ഗോചരാലോ ഗ്രഹസ്ഥിതി അനുകൂലമല്ലെങ്കില്‍ പരീക്ഷകളില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കുവാന്‍ സാധിച്ചുവെന്നുവരില്ല. അതുകൊണ്ട് ഉത്സാഹിച്ചു പഠിക്കുന്നതോടൊപ്പം തന്നെ ഉത്തമനായൊരു ജ്യോതിഷിയെ സമീപിച്ച് ഗ്രഹസ്ഥിതി വിശകലനം ചെയ്ത് ഈശ്വരാധീനസ്ഥിതി മെച്ചപ്പെടുത്തുവാനുള്ള കര്‍മ്മങ്ങളും കൂടി ചെയ്യുവാന്‍ പരീക്ഷാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ശ്രദ്ധിക്കണം.

കാലേക്കൂട്ടി മുന്നൊരുക്കങ്ങള്‍ ചെയ്യുന്നതാണ് ഫലപ്രാപ്തിക്ക് അനുയോജ്യം.

ഈ ലേഖനം 2007 ഡിസംബറിലെ ജ്യോതിഷരത്നം വാരികയില്‍ പ്രസിദ്ധീകരിച്ചു. 

Support Us
Send your Donations to
BHIM / Buddy No. 9995361657 
PostalBank A/C No. 3585490495