Sunday, July 08, 2007

നീരാഞ്ജനം

നീരാഞ്ജനം


വൃത്തിയാക്കിയ നാളികേരം ഉടച്ച്, വെള്ളം കളഞ്ഞ്, രണ്ടു മുറിയാക്കി, അവയില്‍ എള്ള് കിഴികെട്ടി നെയ്യില്‍ മുക്കിയോ നെയ്യൊഴിച്ചോ വച്ച് കത്തിക്കുന്നതാണ് നീരാഞ്ജനം.

കത്തിത്തീരുന്നതുവരെ ശനീശ്വര സ്തോത്രങ്ങളോ ഈശ്വരാധീനസ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രമോ ജപിക്കേണ്ടത് അത്യാവശ്യമാണ്.

നീരാഞ്ജനം കത്തിക്കുമ്പോള്‍ കൃത്യനിഷ്ഠ പാലിക്കേണ്ടതുണ്ട്.

ഉദ്ദിഷ്ഠ കാര്യസിദ്ധിക്ക് 41 ദിവസംതുടര്‍ച്ചയായി നീരാഞ്ജനം കത്തിക്കണം.

വീട്ടില്‍തന്നെ കത്തിക്കുന്നതാണ് ഉത്തമം.

തടസ്സങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ടെങ്കില്‍, ഉപാസനയും ആത്മാര്‍ത്ഥതയും ഉള്ളവരെ മുന്‍കൂര്‍ പണമോ പൂജാ സാമഗ്രികളോ നല്കി ഈ ചുമതല ഏല്പിക്കുനാതാണ് നല്ലത്. എന്നാലും വീട്ടിലിരുന്ന് ദിവസത്തില്‍ ഒരുനേരമെങ്കിലും ശ്രീ വിഷ്ണുസഹസ്രനാമസ്തോത്രം വായിക്കുവാന്‍ സമയം കണ്ടെത്തണം.

2 comments:

Arun said...

എനിക്കു താങ്കളുടെ ഉപദേശങ്ങള്‍ ചില കാര്യങ്ങളില്‍ ആവശ്യമുണ്ട് . എങ്ങനെയാണു ഞാന്‍ താങ്കളെ ബന്ധപെടേണ്ടത് ? ഇവിടെ തന്നെ ഡീറ്റയില്സ് തന്നാല്‍ മതിയൊ ?

Pradeep said...

എള്ള്‌ കത്തിയ്ക്കുന്നത്‌ സന്താന വിഷയത്തിലും മറ്റും ഗൌരവമായ ദോഷങ്ങളെ വരുത്തും എന്നാണു എനിയ്ക്ക് കിട്ടിയ ഗുരൂപദേശം.(ഞാന്‍ കൈമുക്ക്‌ മനയില്‍ വൈദീക സമ്പ്രദായത്തില്‍ ആണ് ജ്യോതിഷം പഠിച്ചത്.) ശാസ്താവിന് കരിക്ക്‌ അഭിഷേകം, ഹനൂമാന് അവില്‍ നിവേദ്യം ഇവ നടത്തുക, ശനിയാഴ്ച ഒരിയ്ക്കല്‍ ഇവ ചെയ്‌താല്‍ ശനി ദോഷങ്ങള്‍ ഒരു പരിധി വരെ പരിഹരിയ്ക്ക പ്പെടും.