1
ക്ഷീരോദ്വന്വത്‍പ്രദേശേ ശുചിമണിവിലസത്-
ക്ഷീരോദ്വന്വത്‍പ്രദേശേ ശുചിമണിവിലസത്-
സൈകതേ മൌക്തികാനാം
മാലാക്ലുപ്താസനസ്ഥഃ സ്ഫടികമണിനിഭൈര്‍-
മ്മൌക്തികൈര്‍മ്മണ്ഡിതാംഗഃ
ശുഭ്രൈരഭ്രൈരദഭ്രൈരുപരിവിരചിതൈര്‍-
മ്മുക്തപീയൂഷവര്‍ഷൈ-
രാനന്ദീ നഃ പുനീയാദരിനളിനഗദാ-
ശംഖപാണിര്‍മ്മുകുന്ദഃ
പാല്ക്കടലിന്‍ തീരത്ത് ശുദ്ധമായരത്നങ്ങള്‍ പോലെ ശോഭിക്കുന്ന മണല്‍പ്രദേശത്ത് മുത്തുമാലകളാല്‍ അലംകൃതമാഅയ സിംഹാസനത്തില്‍ ഇരിക്കുന്നവനും സ്ഫടിക മണികള്‍ക്കൊത്തമുത്തുകളാല്‍ അലംകരിക്കപ്പെട്ട ദേഹത്തോടുകൂടിയവനും ശുഭ്രമായ മേഘങ്ങള്‍ വര്‍ഷിക്കുന്ന അമൃതവര്‍ഷത്താല്‍ ആനന്ദമനുഭവിക്കുന്നവനും ചക്രം താമര ഗദ എന്നിവ ധരിച്ച നാലു കൈകളോടു കൂടിയവനുമായ മഹാവിഷ്ണു നമ്മളെ പരിശുദ്ധരാക്കിത്തീര്‍ക്കട്ടെ.


2 comments:
ശുഭ്രൈരഭ്രൈരദഭ്രൈരുപരിവിരചിതൈര്‍-
മ്മുക്തപീയൂഷവര്‍ഷൈ-
ഈ വരി പറയുമ്പോള്‍, പിരിച്ചെഴുത്ത് ശ്രദ്ധിക്കണം...
ശുഭ്രൈ-രഭ്രൈ-രഥഭ്രൈര്‍-ഉപരിവിരചിതൈര്‍-
മ്മുക്തപീയൂഷവര്‍ഷൈ-
എന്തോ അര്‍ത്ഥ വ്യത്യാസം വരുംന്ന് കേട്ടിട്ടുണ്ട്.
ശരിയാണ്. തെറ്റു പറ്റാന്‍ സാദ്ധ്യതയുണ്ട്.
അത്തരം തെറ്റുകള്‍ ഒഴിവാക്കുകയും വേണം.
ഒരു പ്രാവശ്യം സഹസ്രനാമം മുഴുവന്‍ പോസ്റ്റു ചെയ്തിട്ട്
പദം-അന്വയം-അര്‍ത്ഥം-വ്യാഖ്യാനം എന്നിവയും കൊടുക്കാം.
പൊന്നമ്പലം ഒന്നു കാര്യമായി ശ്രദ്ധിച്ചോണേ...
Post a Comment