Saturday, May 31, 2008

ജ്യോതിഷപാഠമാല - ഗ്രഹനില

ജ്യോതിഷമെന്നു കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നത് ജാതകം, പ്രശ്നം, പൊരുത്തം എന്നീ കാര്യങ്ങളാണ്. അവയ്ക്കെല്ലാം അടിസ്ഥാനം ഗ്രഹനിലയാണല്ലൊ.

നമുക്ക് ഗ്രഹനിലയില്‍ നിന്നു തന്നെ തുടങ്ങാം.

നിങ്ങളുടെ കൈവശം ഒരു ഗ്രഹനില ഉണ്ടായിരിക്കുന്നത് പഠനത്തിന് ഏറെ സഹായകമാകും.

ഉത്തമ ജ്യോതിഷികള്‍ ഗ്രഹനില ഗണിച്ചെടുക്കും. ഞാന്‍ Prophet എന്ന ജ്യോതിഷസോഫ്റ്റ്വെയര്‍ ആണ് ഉപയോഗിക്കുന്നത്.

ഇവിടെ Online ആയി ഗ്രഹനില കിട്ടും‍

പഞ്ചാംഗഗണനത്തെക്കുറിച്ചും ജ്യോതിഷപ്രവചനങ്ങളുടെ അശാസ്ത്രീയതയെക്കുറിച്ചും ശ്രീ ഉമേഷ് വളരെ വിശദമായി ഗുരുകുലത്തില്‍ എഴുതിയിരിക്കുന്നതുകൂടി വായിക്കുന്നതു നന്നായിരിക്കും.
മറ്റുള്ളവരുടെ ലേഖനങ്ങളും ഞാന്‍ വായിക്കുന്ന മുറയ്ക്ക് ഇവിടെ ലിങ്ക് ചെയ്യുന്നുണ്ടാകും.

പുഴ.കോമിലെ മകരസംക്രമഫലം - ഒരു വിശകലനം

ഞ്ചാംഗഗണനം

Thursday, May 29, 2008

ജ്യോതിഷപാഠമാല

ജ്യോതിഷപാഠമാല തുടങ്ങുന്നു.
എത്ര നാള്‍ നീണ്ടു നില്ക്കുമെന്നോ
എത്രപേര്‍ക്കു പ്രയോജനപ്പെടുമെന്നോ അറിയില്ല.
കുറെ അബദ്ധധാരണകളെങ്കിലും
തിരുത്താനാകട്ടെയെന്നാഗ്രഹിക്കുന്നു.
മനസാ ഗുരുസ്വീകരണം നടത്തിക്കോളൂ.
കമന്റില്‍ കൊടുക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പോസ്റ്റു ചെയ്യണം.